കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) വിവിധ പ്രോഗ്രാമുകളുടെ ഒന്നാം സ്ഥാനം നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ റിനു സക്കീർ പറമ്പിൽ, മീനാക്ഷി പ്രമോദ് എന്നിവർ ഒന്നാം സ്ഥാനം നേടി. ......
ദോഹ: ഖത്തർ എൻഡോവ്മെന്റ് മന്ത്രാലയത്തിന് (ഔഖാഫ്) കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സും ഇസ്ലാമിക് ഫിൻടെക് രംഗത്തെ ആഗോള മുൻനിരക്കാരായ 'വാഹിദ് മെന'യും (Wahed MENA LLC) തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരികൾ ഇസ്ലാമിക നിയമങ്ങൾക്ക് (ഷരിയ) അനുസൃതമാണോ എന്ന് കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നതിനുള്ള ഒരു സ്മാർട്ട് പ്ലാറ്റ്ഫോം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ: പ്രാദേശിക വിപണിയിലുള്ള സുരക്ഷിതമല്ലാത്തതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ ഭക്ഷ്യോത്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതിനുള്ള (Food Recall) നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പുതിയ ഗൈഡ് പുറത്തിറക്കി. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യവസ്തുക്കൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ ദേശീയ റഫറൻസാണ് 'ഫുഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ഗൈഡ് ഫോർ ഫുഡ് റീകോൾ റിക്വയർമെന്റ്സ്'. ......
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന ഖത്തർ മന്ത്രിസഭായോഗം, ധനകാര്യ മന്ത്രാലയം ദേശീയ ആസൂത്രണ കൗൺസിലുമായി സഹകരിച്ച് തയ്യാറാക്കിയ 'ദേശീയ തദ്ദേശീയ ഉള്ളടക്കത്തിനായുള്ള പൊതുനയത്തിനും തന്ത്രത്തിനും' (National Local Content Strategy) അംഗീകാരം നൽകി. സർക്കാർ സംഭരണങ്ങളിൽ പ്രാദേശിക ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകാനും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ തന്ത്രപ്രധാന നീക്കം.
തദ്ദേശീയരായ സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുക, വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക, പ്രാദേശിക വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, ദേശീയ മത്സരശേഷി വർദ്ധിപ്പിക്കുക എന്നിവയാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ......
ദോഹ: റഫ്രിജറേഷൻ, എയർ കണ്ടീഷണർ മേഖലകളിൽ ഉപയോഗിക്കുന്ന ഗ്യാസുകളുടെ (റെഫ്രിജറന്റുകൾ) പരിശോധനയും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ പുറത്തിറക്കി. മന്ത്രാലയത്തിന് കീഴിലുള്ള 'ഹസാർഡസ് കെമിക്കൽസ് ആൻഡ് വേസ്റ്റ് ഡിപ്പാർട്ട്മെന്റ്', ഐക്യരാഷ്ട്രസഭയുടെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി (UNIDO) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ, മോൺട്രിയൽ പ്രോട്ടോക്കോൾ തുടങ്ങിയ അന്താരാഷ്ട്ര കരാറുകളോടുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. ......
ദോഹ: കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം ഈ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ യാതൊരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മധ്യപൂർവേഷ്യയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ......
ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും നസീം മെഡിക്കൽ സെന്ററിന്റെ സഹകരണത്തിലും വിപുലമായ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇൻകാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ് പാലക്കാട് ജില്ലാ യൂത്ത് വിംഗ് നടത്തുന്ന മെഡിക്കൽ ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ആരംഭിക്കും.
പ്രവാസി സമൂഹത്തിനും പൊതുജനങ്ങൾക്കും ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ സുലഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ......
അജിത്തിനെ നായകനാക്കി തുടർന്ന് ചില ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള 'ശിരുത്തൈ' ശിവ അവസാനമായി സംവിധാനം ചെയ്ത ചിത്രം സൂര്യ നായകനായ 'കങ്കുവാ'യാണ്. എന്നാൽ വളരെയധികം പ്രതീക്ഷകളോടെ പുറത്തുവന്ന ഈ ചിത്രം വലിയ പരാജയമായിരുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തിൽ യുജി/പിജി പ്രോഗ്രാമുകൾക്കായി 2026 മെയ് 9, 10, 11 തീയതികളിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (CAT 2026) ഫലം പ്രസിദ്ധീകരിച്ചു. 48074 അപേക്ഷകരാണ് സർവ്വകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷകൾക്കായി രജിസ്റ്റർ ചെയ്തിരുന്നത്.
ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന് രജിസ്ട്രേഷൻ ജൂൺ 11 ആം തീയതിയും ബി.ടെക് പ്രോഗ്രാമുകളുടെ ഓപ്ഷന് രജിസ്ട്രേഷൻ ജൂൺ 16 ആം തീയതിയും ആരംഭിക്കുന്നതാണ്. ......